കുട്ടികളെ ദത്തെടുത്തു… ശേഷം ലൈംഗിക പീഡനം….

ചാരിറ്റി സംഘടനയില്‍ നിന്നും കുട്ടികളെ ദത്തെടുത്തു. ശേഷം വീട്ടില്‍ കൊണ്ടുപോയി അവരെ ലൈംഗികമായി പീഡിപ്പിച്ചു. മൂന്നുമാസത്തോളം കുട്ടികളെ സ്വന്തം വീട്ടില്‍ താമസിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്തു. സംഭവത്തില്‍ ദമ്പതികള്‍ കുടുങ്ങി. ഗുഡ്ഗാവ് സ്വദേശികളായ നിതിന്‍ ശര്‍മ, ഭാര്യ എന്നിവരെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തത്.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയില്‍ നിന്ന് മാസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ രണ്ട് കുട്ടികളെ ദത്തെടുത്തത്. രണ്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെയും നാലു വയസ്സുള്ള അവളുടെ സഹോദരനെയുമാണ് ഇവര്‍ ദത്തെടുത്തത്. സ്വന്തം കുട്ടികളായി വളര്‍ത്താന്‍ എന്ന വ്യാജേനയാണ് ഇവര്‍ കുട്ടികളെ ദത്തെടുത്തത്. തുടര്‍ന്ന് കുട്ടികളെ വീട്ടിലെത്തിച്ച് മൂന്നുമാസത്തോളമായി ഇവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.

കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ഗുഡ്ഗാവ് സ്വദേശികളായ നിതിന്‍ ശര്‍മയും അയാളുടെ ഭാര്യയും ചേര്‍ന്ന് മാര്‍ച്ച് 30നാണ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ എന്ന ചാരിറ്റബിള്‍ സംഘടനയില്‍ നിന്നും ഈ കുട്ടികളെ ദത്തെടുത്തത്. തുടര്‍ന്ന് കുട്ടികളെ വീട്ടില്‍ എത്തിച്ച ഇവര്‍ തുടര്‍ച്ചയായി മൂന്നുമാസത്തോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.

ജൂലൈ 12ന് ഇവര്‍ കുട്ടികളെ മുന്‍പ് താമസിച്ചിരുന്ന കൊല്‍ക്കത്തയിലെ സെന്ററിലേക്ക് തിരികെ അയച്ചു. റീഹാബിലിറ്റേഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പായി നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയത്. തുടര്‍ന്ന് സംഘടന കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കൊല്‍ക്കത്ത പോലീസ് കേസ് ഗുഡ്ഗാവ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. തുടര്‍ന്ന് പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button