കുട്ടികളുടെ ശരീരത്തില്‍ കാര്യമായ മുറിവുകളില്ല.. പോസ്റ്റ്‍മോര്‍ട്ടം നാളെ….
തൃശൂര്‍ : കഴിഞ്ഞ ശനിയാഴ്ച്ച കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ തള്ളാതെ പൊലീസ്. അസ്വഭാവിക മരണമായി കണ്ടുകൊണ്ട് വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എല്ലാ സാധ്യതയും പരിശോധിക്കുമെന്നും രണ്ടു കുട്ടികളുടെയും പോസ്റ്റ്‍മോര്‍ട്ടം നാളെ നടക്കുമെന്നും തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ പറഞ്ഞു. രണ്ട് മൃതദേഹങ്ങളുടെ പുറത്ത് അധികം മുറിവുകള്‍ പ്രാഥമിക പരിശോധനയില്‍ കാണുന്നില്ല. തേൻ ശേഖരിക്കാൻ പോയപ്പോഴാണോ അപകടം നടന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ടെന്നും എല്ലാ സാധ്യതയും വിശദമായി അന്വേഷിക്കുമെന്നും നവനീത് ശര്‍മ പറഞ്ഞു.