കുട്ടികളുടെ ആശുപത്രിയിലെ തീപിടിത്തം..ആശുപത്രി പ്രവർത്തിച്ചത് ലൈസൻസില്ലാതെയെന്ന് കണ്ടത്തെൽ..ഡോക്ടർക്കും യോഗ്യതയില്ല….

ദില്ലി വിവേക് നഗറിൽ തീപിടിത്തം ഉണ്ടായ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ.ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഹോസ്പിറ്റലിന് നൽകിയ ലൈസൻസ് മാർച്ച് 31 ന് അവസാനിച്ചിരുന്നു.5 കിടക്കകൾക്ക് മാത്രം ലൈസൻസ് ഉള്ള ആശുപത്രിയിൽ അപകട സമയത്ത് 12 നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത്.നവജാത ശിശുക്കളെ ചികിത്സിക്കുവാൻ യോഗ്യതയുള്ള ഡോക്ടർമാർ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.

ഇതിനുപുറമേ ആശുപത്രിയിൽ അഗ്നിശമന ഉപകരണങ്ങളോ , എമർജൻസി എക്സിറ്റോ ഇല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.അതേസമയം തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ ആശുപത്രി ഉടമ നവീൻ കിച്ചിയും സംഭവ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടറെയും അറസ്റ്റ് ചെയ്തു.

Related Articles

Back to top button