കുടുംബ സ്വത്ത് വീതം വെക്കാൻ കൈക്കൂലി..കൊണ്ടോട്ടി സബ് രജിസ്ട്രാർ പിടിയിൽ…
കുടുംബ സ്വത്ത് വീതം വെക്കാൻ വൻതുക കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാർ പിടിയിൽ.കൈക്കൂലി വാങ്ങിയ 40,000 രൂപയുമായി കൊണ്ടോട്ടി സബ് രജിസ്ട്രാർ സനിൽ ജോസാണ് വിജിലൻസിന്റെ പിടിയിലായത്. ഇടനിലക്കാരനിൽ നിന്ന് 20,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സനിൽ പിടിയിലായത്.
കുടുംബ സ്വത്ത് വീതം വെക്കുന്നതിനായി 1,40000 രൂപ വേണമെന്നായിരുന്നു ഇയാൾ ആദ്യം ആവശ്യപ്പെട്ടിരുന്നത്.എന്നാൽ ഇത് വലിയ തുകയാണെന്ന് പറഞ്ഞ വീട്ടുകാർക്ക് ഇടനിലക്കാരൻ വഴി തുക കുറച്ചു നൽകുകയായിരുന്നു. 90,000 രൂപയാണ് വീട്ടുകാരിൽ നിന്ന് ഈടാക്കാൻ ശ്രമിച്ചത്. ഈ പണം കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്. 40,000 രൂപ സബ് രജിസ്ട്രാറിൽ നിന്നും 20,000 ഇടനിലക്കാരനിൽ നിന്നുമാണ് പിടിച്ചെടുത്തത്.