കുടുംബ വഴക്ക്..ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ…
നീലഗിരിയിലെ പന്തല്ലൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.പന്തല്ലൂരിനടുത്ത കൊളപ്പള്ളി സ്കൂൾ റോഡ് പരിസരത്തെ ശോഭന(29)യെയാണ് കഴുത്തറത്തനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ശോഭനയുടെ ഭർത്താവ് ബാലകുമാറിനെ പൊലീസ് പിടികൂടി.
ഊട്ടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ശോഭന. വീട്ടിൽനിന്ന് ഇറങ്ങിയോടിയ ബാലകുമാറിനെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.ബന്ധുക്കളുടെ പരാതിയിൽ ചേരമ്പാടി പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.