കുടുംബ പ്രശ്നം.. ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി….

ഇടുക്കി ചെറുതോണിയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്.കുറച്ചു നാളുകളായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു വിഷ്ണു.ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല.

ലൈവ് കണ്ട് വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും എത്തി കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ ഫാനിൽ തൂങ്ങിനില്ക്കുന്ന നിലയിലാണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഡിറ്റിപിസിയുടെ കീഴിലെ പാർക്കിൽ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യക്ക് കാരണം എന്നാണ് പോലീസ് നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേൽനടപടി സ്വീകരിച്ചു

Related Articles

Back to top button