കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന യുവതിയിൽ നിന്നും കഞ്ചാവ് പിടികൂടി…
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ തലശ്ശേരിയിൽ 1.18 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ. തലശ്ശേരി ടി സി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ (24 ) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ് എ കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്.