കുടുംബവഴക്കിനിടെ ഓടയിൽ വീണ് ഗൃഹനാഥൻ മരിച്ചു…
തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ചു. വാമനപുരം സ്വദേശി സുധാകരനാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം നടന്നത്. അമ്മയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെയായിരുന്നു ഗൃഹനാഥൻ മരിച്ചത്. തർക്കത്തിനിടയിൽ സുധാകരൻ ഓടയിൽ വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് സുധാകരന്റെ മൂന്ന് മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.