കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം..രണ്ടുപേര്‍ക്ക് വെട്ടേറ്റു…
മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു .കീരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മിലായിരുന്നു വാക്കേറ്റമുണ്ടായത്.പൈപ്പില്‍ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകൾ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. പാലക്കാട് സ്വദേശികളായ അറുമുഖന്‍, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്.
രാവിലെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് സഹോദരങ്ങൾ ഏറ്റെടുക്കുകയായിരുന്നു .കത്തി കൊണ്ട് ഇവര്‍ പരസ്പരം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരാളുടെ കൈക്കും മറ്റേയാളുടെ തോളിനും പരിക്കേറ്റിട്ടുണ്ട്. ഒരാളെ വളാഞ്ചേരിയിലെ ആശുപത്രിയിലും മറ്റേയാളെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.