കുഞ്ഞ് കുടുംബത്തിന് ദോഷമെന്ന് ജ്യോതിഷി..പിഞ്ച് കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു..മുത്തച്ഛന്‍ അറസ്റ്റിൽ…
പിഞ്ചുകുഞ്ഞിനെ മുത്തച്ഛന്‍ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.തമിഴ്നാട് അരിയല്ലൂരിലാണ് സംഭവം നടന്നത്.38 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് മുത്തച്ഛന്‍ കൊലപാതകം നടത്തിയത്. ജ്യോതിഷുടെ നിര്‍ദേശപ്രകാരമാണ് കൃത്യം നടത്തിയതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി.മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ കുളിമുറിയിലെ ബാരലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുഞ്ഞ് മരിച്ചത് എങ്ങനയെന്ന് സംശയമുയര്‍ന്നതോടെ മുത്തച്ഛന്‍ ഉള്‍പ്പടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.