കുഞ്ഞുങ്ങൾക്കും ഹെൽമെറ്റ് നിർബന്ധം ! മുന്നറിയിപ്പുമായി കേരള പൊലീസ്
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുണ്ടെങ്കിൽ അവർക്കും ഹെൽമറ്റ് ഉറപ്പാക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.’നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് തിരിച്ചറിവുണ്ടാവാൻ ഇനിയും വൈകിക്കൂടാ എന്നും കേരള പൊലീസ് ഓർമിപ്പിച്ചു. ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളതെന്നും പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചു മാറ്റുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ചുപോയ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുള്ളതാണെന്നും പോലീസ് വ്യക്തമാക്കി .
അതുകൊണ്ട് തന്നെ ഇരുചക്രവാഹന യാത്രയിൽ നാം ഹെൽമറ്റ് ധരിക്കുന്നതിനൊപ്പം കൂടെയുള്ള കുട്ടികളെയും ഹെൽമറ്റ് ധരിപ്പിക്കേണ്ടതാണ്. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാനും മറക്കരുത് എന്നും കേരള പൊലീസ് വ്യക്തമാക്കി .ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പൊലീസ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത് .