കുഞ്ഞിന്റെ കൃഷ്ണമണിക്ക് പച്ച നിറം… പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റ്… റിസൾട്ട് വന്നപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു…
കുഞ്ഞിന്റെ കൃഷ്ണമണിയുടെ നിറത്തിന്റെ പേരിലാണ് യുവതിയെ അമ്മായിയമ്മ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. ഈയടുത്ത് ജനിച്ച കുഞ്ഞിന്റെ കണ്ണിലെ കൃഷ്ണമണിയ്ക്ക് പച്ച നിറമായിരുന്നുവത്രെ. എന്നാൽ കുഞ്ഞിന്റെ അമ്മയോ അച്ഛനോ അപ്പൂപ്പന്മാരോ-അമ്മൂമ്മമാരോ ആരും തന്നെ പച്ചക്കണ്ണുള്ളവർ ആയിരുന്നില്ല. അതുകൊണ്ടു തന്നെ കുട്ടി തന്റെ മകന്റേതല്ല എന്നും, മരുമകൾക്ക് അവിഹിത ബന്ധത്തിൽ ജനിച്ച കുഞ്ഞാണെന്നും ഭർത്തൃമാതാവ് നിരന്തരം സംശയം പ്രകടിപ്പിക്കുമായിരുന്നു.കുടുംബാംഗങ്ങളുടെ ഏത് ഒത്തുകൂടലിലും മരുമകളെ കാണുന്ന ഓരോ അവസരത്തിലും അവരിത് സൂചിപ്പിക്കുമായിരുന്നു. തനിയ്ക്ക് അത് വല്ലാത്ത മനോവിഷമം ഉണ്ടാക്കിക്കൊണ്ടിരുന്നുവെന്നും, ഒടുവിൽ കുടുംബത്തിലെ മറ്റുള്ളവർ പോലും ഇത് പരാമർശിക്കുന്ന അവസ്ഥയായി എന്നും കുഞ്ഞിന്റെ അമ്മ പറയുന്നു. എന്നാൽ ഈ വിഷയം നടക്കുന്ന സമയത്തും തന്റെ ഭർത്താവ് തന്നെ ഒരിക്കൽ പോലും അവിശ്വസിച്ചിട്ടില്ല എന്നും അവർ സന്തോഷത്തോടെ പറയുന്നുണ്ട്. എങ്കിലും അമ്മായിയമ്മയുടെ നിരന്തരമായ സമ്മർദ്ദവും കുത്തിക്കുത്തിയുള്ള പറച്ചിലുകളും അസഹ്യമായതോടെ ഡി.എൻ.എ ടെസ്റ്റ് നടത്തി തന്റെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ യുവതി മുന്നിട്ടിറങ്ങി.ഒടുവിൽ ഡിഎൻഎ ടെസ്റ്റ് നടത്തി റിസൾട്ട് വന്നപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. യുവതിയുടെ കുഞ്ഞിന്റെ അച്ഛൻ അവരുടെ ഭർത്താവ് തന്നെ ആണെന്ന് ടെസ്റ്റ് വഴി തെളിഞ്ഞു. എന്നാൽ ഇതോടൊപ്പം മറ്റൊരു വസ്തുതയും അവർ അറിഞ്ഞു. തന്റെ ഭർത്താവ് അമ്മായിഅമ്മയ്ക്ക് സ്വന്തം ഭർത്താവിൽ ഉണ്ടായ മകനല്ല എന്ന്. ഭർതൃമാതാവിനു മറ്റാരുമായോ ഉണ്ടായിരുന്ന ബന്ധത്തിലെ പുത്രനാണ് തന്റെ ഭർത്താവെന്ന് യുവതി തിരിച്ചറിഞ്ഞു. ഇതോടെ ദമ്പതികൾ വല്ലാത്ത സംഘർഷത്തിലാണ് എത്തിപ്പെട്ടത്. ഉടൻ തന്റെ അച്ഛനെ വിവരമറിയിക്കണം എന്നാണു യുവതിയുടെ ഭർത്താവ് പറഞ്ഞത്. എന്നാൽ ഇത്രയും കാലത്തിനു ശേഷം ഇങ്ങനെ ഒരു വിഷയം എടുത്തിട്ട് വാർധക്യത്തിൽ അവരുടെ വിവാഹ ജീവിതം ഇല്ലാതാക്കേണ്ട കാര്യമുണ്ടോ എന്നാണു കുഞ്ഞിന്റെ അമ്മയായ യുവതിയുടെ പക്ഷം.ഇംഗ്ലണ്ടിൽ ആണ് സംഭവം.