കുംഭഭരണി കുത്തിയോട്ടത്തിനുള്ള പന്തൽ കാൽനാട്ട് നടത്തി
മാവേലിക്കര- ചെട്ടികുളങ്ങര കുംഭഭരണി വഴിപാട് കുത്തിയോട്ടത്തിനുള്ള പന്തൽ കാൽനാട്ട് കർമ്മം നടന്നു. തുടർന്ന് കുത്തിയോട്ട കലാകാരന്മാരുടെ കുത്തിയോട്ടച്ചുവടിന്റെ അരങ്ങേറ്റവും നടത്തി. ഈ വർഷം മാർച്ച് 7നാണ് കുഭംഭരണി മഹോത്സവം. മാർച്ച് 1ന് ശിവരാത്രി നാളിൽ വഴിപാട് ഭവനങ്ങളിൽ കുത്തിയോട്ടച്ചുവടും പാട്ടും നടക്കും. 5ന് പൊലിവോടുകൂടി കുത്തിയോട്ടച്ചുവടും പാട്ടും സമാപിക്കും. കുംഭഭരണി നാളിൽ പുലർച്ചെ ക്ഷേത്രത്തിലാണ് കുത്തിയോട്ട സമർപ്പണം.