കീം 2024 എൻട്രൻസ് പരീക്ഷ സമയത്തിൽ മാറ്റം…
തിരുവനന്തപുരം: കീം 2024 എൻട്രൻസ് പരീക്ഷ സമയത്തിൽ മാറ്റം. എൻജിനീയറിങ് പരീക്ഷ ജൂൺ 5 മുതൽ 9 വരെ ഉച്ചയ്ക്കു രണ്ടു മണി മുതൽ അഞ്ച് മണിവരെയും ഫാർമസിയുടേത് 10ന് ഉച്ചയ്ക്ക് മൂന്നര മുതൽ അഞ്ചു മണിവരെയും നടക്കും. ദൂരസ്ഥലങ്ങളിലെ പരീക്ഷാ ഹാളുകളിൽ കുട്ടികൾക്ക് എത്താനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് മാറ്റം.
കുട്ടികൾ യഥാക്രമം രാവിലെ 11.30 മുതൽ 1.30 വരെയും ഒരു മണി മുതൽ മൂന്നു മണിവരെയും ഹാളിലുണ്ടാകണം. കുട്ടികളുടെ ബയോമെട്രിക് രേഖകൾ എടുത്തതിനെ തുടർന്ന് ലഭിക്കുന്ന സീറ്റ് നമ്പർ പ്രകാരമാണു പ്രവേശനം.