കിഴിശേരിയിലെ ആൾക്കൂട്ട കൊലപാതകം..തുടരന്വേഷണം നടത്താൻ പൊലീസിന് അനുമതി നൽകി…

മലപ്പുറം കിഴിശേരി ആൾക്കൂട്ട കൊലപാതക കേസിൽ വിചാരണക്കിടെ തുടരന്വേഷണം പ്രഖ്യാപിച്ചു. തുടരന്വേഷണം നടത്താൻ പൊലീസിന് കോടതി അനുമതി നൽകി. കൂടുതല്‍ ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടുകൂടിയാണ് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്. കേസില്‍ വിചാരണ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ കോടതി നിര്‍ത്തി വെക്കും. വിചാരണയുടെ ആദ്യ ദിവസം തന്നെ 7 പ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു.

ബിഹാറിൽ നിന്നുള്ള രാജേഷ് മാഞ്ചിയാണ് ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായത്.കിഴിശേരി ഒന്നാം മൈലിൽ 2023 മെയ് 13നാണ് യുവാവ് കൊല്ലപ്പെട്ടത്.കീഴ്‌ശ്ശേരിയിലെ കോഴിത്തീറ്റ ഗോഡൗണിലെ ജോലിക്കാരനായിരുന്നു ബിഹാര്‍ സ്വദേശിയായ രാജേഷ് മാഞ്ചി. ഇയാളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് ഒരു വീടിന് സമീപത്ത് ഇയാളെ സംശയാസ്പദമായി കാണുകയും ആളുകള്‍ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button