കിലിയന്‍ എംബാപ്പെ പിഎസ്ജി വിടും… സ്ഥിരീകരിച്ച് താരം….

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത് .2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കും ഇതെന്നും എംബാപ്പെ പ്രഖ്യാപിച്ചു.

പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. പക്ഷേ എനിക്ക് ഇത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താൻ തയ്യാറാണെന്നും താരം വ്യക്തമാക്കി.കൂടാതെ പിഎസ്ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും എംബാപ്പെ നന്ദിയും പറഞ്ഞു .

Related Articles

Back to top button