കിണർ വൃത്തിയാക്കുന്നതിനിടെ മധ്യവയസ്സൻ കിണറ്റിൽ അകപ്പെട്ടു
തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ മധ്യവയസ്സൻ കിണറ്റിൽ അകപ്പെട്ടു. നെടുമങ്ങാട് പുലിപ്പാറ രേഷ്മ ഭവനിൽ സെൽവൻ ആണ് കിണറ്റിനുള്ളിൽ അകപ്പെട്ടത്. അവശനായ സെൽവനെ ഫയർഫോഴ്സ് എത്തി കിണറ്റിൽ നിന്ന് പുറത്തിറക്കി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് ATSO രാകേഷിന്റെ നേതൃത്വത്തിൽ മുഹമ്മദ് റമീസ്, ജിതിൻ, നിസാർ, ഉമേഷ്, അജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.