കിണറ്റിൽ വീണ യുവാവിനെ രക്ഷപെടുത്തി….

വിളപ്പിൽ: വീടിനു സമീപത്തെ കിണറ്റിൽ അകപ്പെട്ട യുവാവിനെ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷപെടുത്തി. വിളപ്പിൽ പുളിയറക്കോണം മൈലാടിയിൽ താമസിക്കുന്ന ശരതിനെ (27) അണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. ഇന്ന് രാത്രി ഏഴരയോടെയാണ് അപകടം. 60 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നും കാട്ടാക്കട ഫയർഫോഴ്സ് ആണ് യുവാവിനെ പുറത്ത് എടുത്തത്. മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യം തൃപ്തികരമാണെന്നു ഫയർഫോഴ്സ് അറിയിച്ചു.

Related Articles

Back to top button