കിണറ്റിൽ വീണ കടുവയെ വിജയകരമായി പുറത്തെത്തിച്ചു..
വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു . വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിണറ്റിലെ പടവുകളില്‍ നിലയുറപ്പിച്ച കടുവയെ വിജയകരമായി വലയിലാക്കി പുറത്തെത്തിച്ചത്.മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത് .
കടുവയെ കിണറിന് പുറത്തെത്തിച്ചശേഷം മയക്കുവെടി വെച്ചാണ് കൂട്ടിലാക്കിയത്. വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.ആരോഗ്യവാനായ കടുവയാണ് ഇതെന്നാണ് മനസിലാക്കുന്നത്. കടുവയ്ക്ക് മറ്റ് കാര്യമായ പരുക്കുകളൊന്നും ഏറ്റിട്ടുമില്ല.കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റില്‍ ഇന്ന് രാവിലെയാണ് കടുവയെ കണ്ടത്.