കിണറിൽ നിന്ന് അസാധാരണ ശബ്ദം..പിന്നാലെ കിണർ ഇടിഞ്ഞു താഴ്ന്നു..ആശങ്കയിൽ ജനങ്ങൾ…
കോഴിക്കോട് മുക്കം വെണ്ണക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു. എംഡിഎസ് കോളേജിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറ്റിൽ നിന്നും ശബ്ദം ഉണ്ടായതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞ് താഴ്ന്നതെന്ന് നാട്ടുകാർ പറയുന്നു.കിണർ ഇടിഞ്ഞ് താഴ്ന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.