കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

പത്തനംതിട്ട: കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ ആണ് സ്വയം കുത്തി മരിച്ചത്. പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോദരൻ ആണ് മരിച്ചത്. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ മാസം 25 ആയിരുന്നു വീട് ജപ്തി ചെയ്യാനിരുന്നത്. 23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button