കിടപ്പുമുറിയില്‍ ബന്ധിയാക്കി… കുളിക്കാൻ അനുമതി ആഴ്ചയില്‍ ഒരിക്കല്‍….

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍ വച്ച്‌ പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദ (64) ആണ് പിടിയിലായത്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്‍റെ ഡയറക്ടര്‍ കൂടിയായ പൂര്‍ണാനന്ദ 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആശ്രമത്തിലെ ജീവനക്കാരന്‍റെ സഹായത്തോടെ ജൂണ്‍ 13ന് പെണ്‍കുട്ടി രക്ഷപ്പെട്ട് തിരുമല എക്‌സ്പ്രസില്‍ കയറുകയും സഹയാത്രികന്‍റെ സഹായത്തോടെ വിജയവാഡയിലെ ദിശ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേസ് വിശാഖപട്ടണം പൊലീസിനു കൈമാറുകയും പൂര്‍ണാനന്ദയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു..

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ പെണ്‍കുട്ടി പോലീസിനോട് പങ്കുവച്ചത് ഇങ്ങനെ, എല്ലാ ദിവസവും രാത്രി തന്നെ സ്വാമി തന്റെ കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ കിടപ്പുമുറിയില്‍ ബന്ധിച്ചിരിക്കുകയായിരുന്നു. തനിക്ക് രണ്ട് സ്പൂണ്‍ ഭക്ഷണം മാത്രമാണ് നല്‍കാറുള്ളതെന്നും ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ കുളിക്കാൻ അനുവദിക്കാറുള്ളതെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു. 2011ല്‍ 13 വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button