കിടപ്പറ രംഗം കാണിച്ചു..ബിഗ്‌ബോസിനെതിരെ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം….

ജിയോ സിനിമയില്‍ സ്ട്രീം ചെയ്യുന്ന ബിഗ് ബോസ് ഒടിടി 3 റിയാലിറ്റി ഷോയ്ക്കെതിരെ പരാതിയുമായി ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം. ഷോയിലൂടെ പരസ്യമായി അശ്ലീലം കാണിക്കുന്നുവെന്നും ഷോ ഉടൻ നിർത്തിവെക്കുകയും ബിഗ് ബോസ് ഒടിടി 3-യുടെ അണിയറപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന എംഎൽഎ മനീഷ കയാണ്ഡെ മുംബൈ പോലീസില്‍ പരാതി നല്‍കി.

ജൂലൈ 18 ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ കൃതിക മാലിക്കിന്‍റെയും അർമാൻ മാലിക്കിന്‍റെയും കിടപ്പറ രംഗങ്ങള്‍ കാണിച്ചുവെന്നാണ് ശിവസേന എംഎല്‍എ പരാതിയിൽ പറയുന്നത്.’കുട്ടികൾ പോലും കാണുന്ന ഷോയാണിത്. ഇത്തരം രംഗങ്ങൾ അവരെ സ്വാധീനിക്കും. ബിഗ് ബോസ് ഇനി ഒരു ഫാമിലി ഷോ അല്ല. അർമാൻ മാലിക്കും കൃതിക മാലിക്കും എല്ലാ പരിധികളും ലംഘിച്ചു. അഭിനേതാക്കളെയും ഷോയുടെ സിഇഒയെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്,’ എന്നും മനീഷ കയാണ്ഡെ പറഞ്ഞു.

Related Articles

Back to top button