കിടക്ക വിരി പതിവായി മാറ്റിക്കോളൂ… ഇല്ലെങ്കിൽ….
ഏതൊരു മനുഷ്യന്റെയും ദിവസം ആരംഭിക്കുന്നതും അവസാനിക്കുകയും ചെയ്യുന്ന ഇടം കിടക്കയാണ്. സ്വന്തം കിടക്കപോലെ ഒരാൾക്ക് സുഖമായും സമാധാനപരമായും ഉറങ്ങാൻ കഴിയുന്ന മറ്റൊരു ഇടമില്ല എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ കിടക്കയിൽ വിരിക്കുന്ന ബെഡ്ഷീറ്റുകളെ കുറിച്ച് പലരും ചിന്തിക്കാറില്ല. എന്നും കുളിച്ച് വസ്ത്രങ്ങൾ കഴുകി ഇടുന്നതുപോലെതന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ ഒന്നാണ് കിടക്ക വൃത്തിയാക്കേണ്ടതും.
നിങ്ങളുടെ സ്വന്തം കിടക്കവിരി രോഗാണുക്കളുടെ ഉറവിടമായി മാറിയിട്ടുണ്ടോ ഇല്ലയോ എന്ന് നാം ആലോചിക്കാറുപോലുമില്ല. ആഴ്ചകളോളവും മാസങ്ങളോളവും ബെഡ്ഷീറ്റ് മാറ്റാതെയിരിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഭയപ്പെടണം. നിങ്ങളുടെ അശ്രദ്ധകാരണം മൂന്ന് പ്രധാനപ്പെട്ട രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയാണ് തേടിയെത്തുന്നത്. അപ്പെൻഡിസൈറ്റിസ്,ന്യുമോണിയ, ഗൊണോറിയ എന്നിവയാണ് ആ രോഗങ്ങൾ.