കാർഡ് ഉപയോ​ഗിച്ച് സഹോദരിയെ ഒളിംപിക്സ് വില്ലേജിലേക്ക് കടത്താൻ ശ്രമം..ഗുസ്തി താരത്തിന്റെ അക്രെഡിറ്റേഷൻറദ്ദാക്കി…

ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി.സഹോദരി നിഷ പംഗലിനെ നിയമവിരുദ്ധമായി ഒളിമ്പിക്സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി.അന്തിമിന്റെ കാർഡ് ഉപയോഗിച്ച് വില്ലേജിൽ കടക്കാൻ ശ്രമിച്ച നിഷയെ പാരീസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.അന്തിമിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം ഉടൻ നാടുകടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

. ഇന്ന് പുലർച്ചെയാണ് ഒളിംപിക്സ് ​ഗുസ്തിയിൽ 53 കിലോ​ഗ്രാം വിഭാഗത്തിൽ അന്തിം മത്സരിച്ചത്. എന്നാൽ മത്സരത്തിൽ താരം പരാജയപ്പെട്ടു. പിന്നാലെ താരം സഹോദരി താമസിക്കുന്ന ഹോട്ടലിലേക്ക് പോയി.ഒളിംപിക്സ് വില്ലേജിലുള്ള തന്റെ വസ്തുക്കൾ എടുക്കാനാണ് അന്തിം സഹോദരിയെ പറഞ്ഞയച്ചതെന്നാണ് സൂചന. ഹരിയാനയിൽ നിന്നുള്ള 19കാരിയ ​ഗുസ്തി താരമാണ് അന്തിം. പരാജയപ്പെട്ടെങ്കിലും റെപഷാജ് റൗണ്ടിൽ വെങ്കല മെഡലിനുള്ള മത്സരം താരത്തിന് ബാക്കിയുണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചയക്കുന്നതോടെ ഈ മത്സരത്തിൽ അന്തിമിന് പങ്കെടുക്കാൻ സാധിക്കില്ല.

Related Articles

Back to top button