കാൻസറിന് കാരണം..രണ്ട് പ്രമുഖ ഇന്ത്യൻ മസാല ബ്രാന്റുകൾക്ക് നിരോധനം….

കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പ്രമുഖ ഇന്ത്യൻ മസാല ബ്രാൻഡുകളെ നിരോധിച്ച് ഹോങ്കോങ്ങ് .ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാ​ഗമാണ് ബ്രാൻഡുകളെ നിരോധിച്ചത് .എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെയാണ് നിരോധിച്ചിരിക്കുന്നത് .. മദ്രാസ് എംഡിഎച്ച് ഉൽപ്പന്നങ്ങളായ കറി പൗഡർ, മിക്‌സഡ് മസാല പൊടി, സാംമ്പാർ മസാല എന്നിവയിലും എവറസ്റ്റിലെ ഫിഷ് കറി മസാലയിലും കാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്‌സൈഡ് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കേന്ദ്രം അറിയിച്ചു.

ഈ ഉൽപ്പന്നങ്ങൾ കടകളിൽ നിന്ന് നീക്കം ചെയ്യാനും കച്ചവടക്കാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉടമകൾക്കെതിരെ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. സിംഗപ്പൂരിലെ ഫുഡ് ഏജൻസിയും എവറസ്റ്റിലെ ഫിഷ് കറി മസാലയ്ക്ക് നിരോധനമേർപ്പെടുത്തിയിരുന്നു .

Related Articles

Back to top button