കാസർഗോഡ് ഹണി ട്രാപ്പ്..ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ..പിടികൂടിയത് ലോഡ്ജിൽ….
കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പൊലീസ് പിടിയിൽ.പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ ലോഡ്ജിൽ നിന്നുമാണെന്നാണ് റിപ്പോർട്ട്. മാട്രിമോണി അക്കൗണ്ടുകൾ വഴിയായിരുന്നു ശ്രുതി തട്ടിപ്പ് നടത്തിയിരുന്നത്. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉൾപ്പെടെയുള്ളവർ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. തട്ടിപ്പിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയമുണ്ട്.
പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്.സൗഹൃദം സ്ഥാപിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ശ്രുതിയുടെ രീതി. ചിലർക്ക് വിവാഹ വാഗ്ദാനം നൽകുകയും ചെയ്യും. ഐ എസ് ആർ ഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ ചമഞ്ഞും ,ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമൊക്കെയാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.