കാശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചതില്‍ ചിലർക്കു നിരാശയെന്ന് വിശ്വഹിന്ദുപരിഷത്ത്…..

തിരുവനന്തപുരം: കാശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചതില്‍ ചിലര്‍ക്ക് നിരാശയെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗം സനല്‍കുമാര്‍.ജി. ജമ്മു കാശ്മീരില്‍ വൈഷ്‌ണോദേവി ക്ഷേത്ര തീര്‍ത്ഥാടകരെ ഇസ്‌ളാം ഭീകരര്‍ കൂട്ടക്കുരുതി നടത്തിയതിനെതിരെ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞശേഷം ഭീകര പ്രവര്‍ത്തനം നിശ്ശേഷം ഇല്ലാതായി. കാശ്മീരിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടായി. കാശ്മീരിലെ സമ്പദ്ഘടന കുതിച്ചുചാട്ടം നടത്തി. ഇതില്‍ നിരാശരായ പാകിസ്ഥാനും അവര്‍ക്കുവേണ്ടി സിന്ദാബാദ് വിളിക്കുന്ന ചില ജിഹാദി ഇടത് സംഘടനകളും ഭീകര പ്രസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന പിന്തുണയാണ് വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് തിര്‍ത്ഥാടകരെ കൂട്ടക്കുരുതി ചെയ്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യാധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബസ് കൊക്കയില്‍ വീണ് തീര്‍ത്ഥാടകര്‍ മരിച്ചു എന്നാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള പത്ത് ഹൈന്ദവ തീര്‍ത്ഥാടകരെയാണ് ഭീകര്‍ കൊലപ്പെടുത്തിയത്. കാശ്മീരില്‍ നടന്ന നരവേട്ടയ്‌ക്കെതിരെ വിശ്വഹിന്ദുപരിഷത്ത് ശക്തമായി പ്രതിഷേധിക്കുന്നു എന്നും സനല്‍കുമാര്‍.ജി പറഞ്ഞു.

Related Articles

Back to top button