കാലുകുത്താൻ ഇടമില്ലാതെ ട്രെയിനുകൾ..വേണാട് എക്സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു….

വേണാട് എക്സ്പ്രസിൽ തിരക്കിനെ തുടർന്ന് രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു.ഇതോടെ മെമു ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തി.നേരത്തെയും വേണാട് എക്സ്പ്രസില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനിൽ കുഴഞ്ഞുവീണിരുന്നു.അവധി ദിനങ്ങൾക്കു ശേഷമുള്ള തിങ്കൾ ആയതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു. ഏറ്റുമാനൂർ കഴി‍ഞ്ഞതോടെയാണ് യുവതിക്ക് അസ്വസ്ഥത ഉണ്ടായത്. ട്രെയിൻ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോൾ ഗാർഡിനെ പ്രശ്നമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡിൽ ട്രെയിൻ നിർത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Related Articles

Back to top button