കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പ് ഇന്ന്..കനത്ത സുരക്ഷ…
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 9 മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചക്ക് ശേഷം വോട്ടെണ്ണൽ നടക്കും. ഹൈക്കോടതി നിർദേശ പ്രകാരം കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുക.പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം എസ് എഫിന്‍റെ യു യു സി മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. എസ് എഫ് ഐയും എം എസ് എഫ് – കെ എസ് യു മുന്നണിയും തമ്മിലാണ് പ്രധാന മത്സരം.