കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ ഗവർണർ പുറത്താക്കി…
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. ഉത്തരവ് ഉടൻ പുറത്തിറക്കും. നിയമനത്തിൽ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ നടപടി. ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യുജിസിയുടെ അഭിപ്രായം ഗവർണർ തേടി. ഓപ്പൺ വി.സി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.