കാലാവസ്ഥ ചതിച്ചു..കരിപ്പൂരില്‍ ഇറക്കാനാവാതെ വിമാനങ്ങൾ..പകരം നെടുമ്പാശ്ശേരിയിൽ…
കനത്ത മഴയെത്തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി. റാസല്‍ഖൈമ, മസ്‌കത്ത്, ദോഹ, ബഹ്‌റൈന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്.കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങള്‍ തിരിച്ചുപോയി. മറ്റ് രണ്ട് വിമാനങ്ങളും ഉടന്‍ തിരിക്കുമെന്നാണ് സൂചന.