കാറും ലോറിയും കുട്ടിയിടിച്ച് അപകടം..ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു….
മാന്നാർ : കാറും ലോറിയും കുട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.ബുധനൂര്‍ വാര്‍ണേത്ത് നന്ദനത്തില്‍ പ്രസന്നന്റെ ഭാര്യ ജയശ്രീ (48) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാവിലെ എം.സി റോഡില്‍ മാന്തുകയില്‍ വച്ചായിരുന്നു അപകടം നടന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ജയശ്രീ.
ജയശ്രീയുടെ ഭര്‍ത്താവ് പ്രസന്നനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസന്നന്റെ വാരിയെല്ലിനും നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.തിരുവന്തപുരത്ത് നിന്നും ചെങ്ങന്നൂരില്‍ വരികയായിരുന്ന കാറും എതിരെ വന്ന ലോറിയും കുട്ടിയിടിക്കുകയായിരുന്നു.ജയശ്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കല്ലിശ്ശേരിയില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രസന്നന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമായിരിക്കും സംസ്‌കാരം നടക്കുക.