കാറിൽ മറ്റൊരാൾക്കൊപ്പം ഇരുന്നു..ഭാര്യയെ വലിച്ചിറക്കി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; കേസെടുത്ത് പൊലീസ്…

ഭാര്യ മറ്റൊരാൾക്കൊപ്പം കാറിൽ ഇരിക്കുന്നത് കണ്ടതിന് പിന്നാലെ വാഹനത്തിൽ നിന്നും വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം.ഹരിയാനയിലെ പഞ്ചകുളയില്‍ സെക്ടര്‍ 26-ലെ ഹെര്‍ബല്‍ പാര്‍ക്കിലായിരുന്നു സംഭവം .വാതിലിന്റെ ചില്ല് തകര്‍ത്ത അക്രമി ഭാര്യയെ വലിച്ച് പുറത്തിറക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ബേസ് ബോള്‍ ബാറ്റ് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.നാട്ടുകാർ ഇടപെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയത് .

സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം മുതല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും പരിചയമുള്ള വ്യക്തിയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ആക്രമിച്ചതെന്നുമാണ് പരാതിയില്‍ യുവതി പറയുന്നത്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാൻ പ്രതി ശ്രമിച്ചതായും പരാതിയിൽ പറയുന്നു .മകനെ സ്‌കൂളില്‍ വിട്ട് മടങ്ങി വരുന്ന വഴിയില്‍ സുഹൃത്തിനെ കണ്ട് സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത് .സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Related Articles

Back to top button