കാറില്‍ തട്ടിവീണു.. ബൈക്ക് യാത്രികന്‍റെ തലയിലൂടെ ബസ് കയറി ഇറങ്ങി…
കോട്ടയം: പാലായിൽ കാറില്‍ തട്ടിവീണ ബൈക്ക് യാത്രികന്‍റെ തലയിലൂടെ ബസ് കയറി ഇറങ്ങി. പാലാ സെന്‍റ് തോമസ് കോളേജ് വിദ്യാർഥി അമൽ ഷാജിയാണ് മരിച്ചത്. പുലിയന്നൂർ ജംഗ്ഷനിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കാറില്‍ തട്ടി വീണ അമലിന്‍റെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.