കാറിലേക്ക് അജ്ഞാത വാഹനം ഇടിച്ചുകയറി..ആറ് തീർത്ഥാടകർക്ക് ദാരുണാന്ത്യം…

ദേശീയപാതയിൽ തീർത്ഥാടകർ സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് അജ്ഞാത വാഹനം ഇടിച്ചുകയറി ആറ് പേർ മരിച്ചു. കാറിൽ ഇടിച്ച ശേഷം രക്ഷപ്പെട്ട വാഹനത്തെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു.രാജസ്ഥാനിലെ ബുന്തി ജില്ലയിൽ ഞായാറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഉത്ത‍ർപ്രദേശിലെ ദേവാസ് സ്വദേശികളായ തീർത്ഥാടകരുടെ സംഘം ജയ്‍പൂർ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. സികാർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ദർശനം നടത്താനായി പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഈകോ കാറിലേക്ക് അജ്ഞാത വാഹനം ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി പൊലീസ് അഡീഷണൽ എസ്.പി ഉമ ശർമ പറഞ്ഞു.

Related Articles

Back to top button