കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു…

പാലക്കാട് കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം രണ്ടുപേരെ വെട്ടിപ്പരുക്കേൽപ്പിച്ചു. കടമ്പഴിപ്പുഴം സ്വദേശികളായ ടോണി (35), പ്രസാദ് (34) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. ടോണിയെ തൃശൂർ മെഡിക്കൽ കോളജിലും പ്രസാദിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.

Related Articles

Back to top button