കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി…

കൊച്ചി: യുവാവിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി. ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സംഭവം. ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. നാല് ദിവസം മുമ്പ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മറ്റൊരാളെ തട്ടിക്കൊണ്ടു പോയെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. ഇതിന്‍റെ അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് പുതിയ സംഭവം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button