കാറിലിരുന്ന് മദ്യപാനം.. ചോദ്യം ചെയ്ത വനിതാ എസ്ഐക്ക് മർദ്ദനം..പത്തനംതിട്ടയിൽ 3 പേർ പിടിയിൽ…
മദ്യപ സംഘം വനിത എസ്ഐ അടക്കമുള്ള പോലീസുകാരെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട അടൂർ വട്ടത്തറപ്പടി കവലയിൽ രാത്രി 7. 30ന് ആയിരുന്നു സംഭവം. മൂന്ന് പേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .അടൂർ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വനിതാ എസ്ഐ കെ.എസ് ധന്യയെ ഇവർ മർദ്ദിച്ചുവെന്ന് പൊലീസ് പറയുന്നു. വിഷയത്തിൽ ഇടപെട്ട സിപിഒമാരായ വിജയ് ജി കൃഷ്ണ, ആനന്ദ് ജയൻ, റാഷിക്ക് എം. മുഹമ്മദ് എന്നിവർക്കും പരിക്കേറ്റു.