കാറിന് മുകളിൽ ഇരുന്ന് യുവാവിന്റെ സാഹസിക യാത്ര..വീഡിയോ എടുത്ത യുവാക്കൾക്ക് നേരെ കയ്യേറ്റം..ഒടുവിൽ…
അമിത വേഗത്തിൽ ഓടുന്ന കാറിനു മുകളിൽ ഇരുന്ന് യുവാവിന്റെ സാഹസിക യാത്ര. മൂന്നാറിൽ നിന്നും മടങ്ങുകയായിരുന്ന സംഘമാണ് സാഹസിക യാത്ര നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ആലുവ സ്വദേശികൾക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. യുവാക്കൾ പോലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചു കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ പോലീസിന് കൈമാറുകയും ചെയ്തു. അപകട യാത്രയുടെ ദൃശ്യങ്ങൾ ഇതോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.