കാറിന് മുകളിലിരുന്ന് യുവാവിന്റെ യാത്ര…ദൃശ്യം പകര്‍ത്തിയവര്‍ക്ക് ഭീഷണി..കാറുടമ…
എറണാകുളം: ഊന്നുകല്ലില്‍ കാറിനു മുകളിലിരുന്ന് യുവാവ് യാത്ര ചെയ്ത സംഭവത്തില്‍ കാറുടമ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായേക്കും. മൂന്നാറില്‍ നിന്ന് വന്ന സംഘത്തിലുണ്ടായിരുന്ന യുവാവ് കാറിനു മുകളിലിരുന്ന് യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിഷയത്തില്‍ ഇടപെട്ടത്. വൈപ്പിന്‍ സ്വദേശിനിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് നേരിട്ട് ഹാജരാകാമെന്നാണ് വാഹന ഉടമ അറിയിച്ചത്