കാറിന്റെ താക്കോൽ നൽകിയില്ല.. ഹെഡ് കോൺസ്റ്റബിളിനെ മകൻ കുത്തിക്കൊന്നു…
കാറിന്റെ താക്കോല്‍ നൽകാത്തതിന് പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ കുത്തിക്കൊന്ന് മകൻ. 15കാരനാണ് അച്ഛനെ കൊലപ്പെടുത്തിയത്.ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണു ഞെട്ടിപ്പിക്കുന്ന സംഭവം.. ബിജ്‌നോർ ജില്ലയിലെ കോട്‌വാലി ദേഹാത്തിനടുത്ത് യമുനാപുരം കോളനിയിലാണു സംഭവം. അടുത്തുള്ള പവർ കോർപറേഷൻ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ പ്രവീൺ കുമാർ(48) ആണ് കൊല്ലപ്പെട്ടത്.മകൻ കാറിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും പ്രവീൺ നൽകിയില്ല. ഇതിൽ ദേഷ്യപ്പെട്ട മകൻ കത്തിയുമായി എത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് നോയിഡയിലെ ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സർക്കിൾ ഓഫിസർ ശങ്കർ പ്രസാദ് അറിയിച്ചു