കാറിനു തീപിടിച്ചു.. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ…
പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. ഫയര്‍ ഫോഴ്സെത്തി തീയണച്ചു. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയതെന്ന് കണ്ടെത്താനായി. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. അപ്പോഴാണ് തീർത്തും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.