കാര്‍ ഷോറൂമില്‍ തീപിടിത്തം… കാറുകള്‍ കത്തിനശിച്ചു….

കോട്ടയം: കാര്‍ ഷോറൂമില്‍ തീപിടിത്തം. തീപിടുത്തത്തിൽ ആറു കാറുകള്‍ കത്തിനശിച്ചു. ഏറ്റുമാനൂർ നൂറ്റിയൊന്ന് കവലയിലെ മഹീന്ദ്ര കാര്‍ ഷോറൂമിലാണ് രാത്രി പത്തു മണിയോടെ തീപിടിത്തമുണ്ടായത്. ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മഹീന്ദ്ര കാര്‍ ഷോറൂമിനോടു ചേര്‍ന്നുള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡിലെ വാഹനങ്ങളില്‍ നിന്നും തീ ഉയരുന്നത് കണ്ടാണ് നാട്ടുകാര്‍ സ്ഥലത്തേക്കെത്തിയത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Related Articles

Back to top button