കാര്‍ നിര്‍ത്തി പുറത്തിറങ്ങി.. മറ്റൊരു കാര്‍ ഇടിച്ചുതെറിപ്പിച്ചു… യുവാവിന് ദാരുണാന്ത്യം…

തലശ്ശേരി മാഹി ബൈപ്പാസിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. താഴെ സർവീസ് റോഡിലേക്ക് വീണ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസിൽ കവിയൂർ അടിപ്പാതക്ക് മുകളിൽ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്.  

Related Articles

Back to top button