കാര്‍ തോട്ടിലേക്ക് മറിഞ്ഞു.. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു…
പാറശ്ശാല:കൊല്ലയില്‍ നടു തോട്ടില്‍ കാര്‍ മറിഞ്ഞു. കൊല്ലയില്‍ പഞ്ചായത്തിലെ അകത്തു വിള പാലത്തില്‍ നിന്നാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. റോഡില്‍ വളവില്‍ പാലത്തിന്റെ കൈ വരി ഇടിഞ്ഞു കിടക്കുന്ന താണ് അപകട കാരണമായത്. വര്‍ഷങ്ങളായി അപകടവാ സ്ഥയിലാണ് പാലം . നാട്ടുകാര്‍ നിരന്തരം പരാതി പെട്ടിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. കാറില്‍ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നു.സമീപത്ത വിട്ടിലെ കുട്ടിയുടെ സമയോചിതമായ ഇടപെടലിലൂടെ കാറിലുണ്ടായിരുന്നവരെ അത്ഭുതകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. പാലത്തിന്റെ കൈവരി പുനര്‍ നിര്‍മ്മിക്കാത്തത് കാരണം നിരവധി പേര്‍ തോട്ടില്‍ വീഴാറുണ്ട്. ഇപ്പോള്‍ മഴ ശക്തമായതിനാല്‍ തോട് നിറയെ വെള്ളം ഉയര്‍ന്നത് വലിയ അപകടത്തിന് കാരണമായിട്ടുണ്ട്.