കായലിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.
അമ്പലപ്പുഴ: കായലിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കരുമാടി ഇരുപതിൽ ചിറ വീട്ടിൽ ജോജി അലക്സ്സ്സ് (30) ആണ് കഞ്ഞിപ്പാടം വട്ടപ്പായിത്ര തുരുത്തിച്ചിറ പൂക്കൈത കായലിൽ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു അപകടം. മാതൃ സഹോദരിയുടെ കഞ്ഞിപ്പാടത്തുള്ള വീട്ടിലെത്തിയതായിരുന്നു യുവാവ്. നീന്തുന്നതിനിടെ യുവാവിന് അപസ്മാര രോഗ ബാധയുണ്ടായിയെന്നാണ് കരുതുന്നത്. ഫയർഫോഴ്‌സും അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി 4ഓടെ മൃതദേഹം കണ്ടെത്തി. ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.