കായംകുളത്ത് 14 വയസുകാരന് ബിജെപി ബൂത്ത് പ്രസിഡന്റിന്റെ മർദ്ദനം..ഗുരുതര പരിക്ക്…
കായംകുളം കാപ്പിൽകിഴക്ക് 14 വയസുകാരനെ ബിജെപി ബൂത്ത് പ്രസിഡണ്ട് ക്രൂരമായി മർദിച്ചതായി പരാതി. ഷാജി, ഫാത്തിമ ദമ്പതികളുടെ മകൻ ഷാഫിക്കാണ് മർദ്ദനമേറ്റിരിക്കുന്നത്. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് ആണ് കുട്ടിയെ മർദിച്ചത്.ഷാഫിയും 10 വയസ്സുള്ള സഹോദരനും കൂടി സൈക്കിളിൽ പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി സൈക്കിൾ നിന്നും ചവിട്ടി താഴെയിടുകയും മർദിക്കുകയുമായിരുന്നു.