കായംകുളത്ത് 14കാരന് ക്രൂരമായി മർദ്ദനമേറ്റ സംഭവം..ബിജെപി നേതാവിനെതിരെ വധശ്രമക്കുറ്റം..അറസ്റ്റ്…
കായംകുളത്ത് 14 വയസ്സുകാരന് ക്രൂരമർദനമേറ്റ സംഭവത്തിൽ ബിജെപി നേതാവിനെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ആലമ്പളളി മനോജാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ഇന്നലെ ജാമ്യത്തിൽ വിട്ടിരുന്നു.എന്നാൽ ഇയാൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പരാതി ഉയർന്നിരുന്നു.ഇതിനിടെയാണ് ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തത് .
കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്കാണ് മർദ്ദനമേറ്റത്. ഷാഫിയും സഹോദരനും സൈക്കിളിൽ പോകുമ്പോൾ ആലമ്പള്ളി മനോജ് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനമേറ്റതിനെ തുടർന്ന് കുട്ടി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.