കായംകുളത്ത് 14കാരനെ മർദിച്ച ബിജെപി പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു…
കായംകുളത്ത് 14 കാരനെ ക്രൂരമായി മർദിച്ചതിന് അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞ് വീണ് മരിച്ചു.ബിജെപി കാപ്പിൽ കിഴക്ക് ബൂത്ത് പ്രസിഡന്റ് ആലമ്പള്ളിൽ മനോജാണ് വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്.14 വയസുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായ മനോജിന് ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ ഞായർ വൈകിട്ടായിരുന്നു കൃഷ്ണപുരം കാപ്പിൽ കിഴക്ക് വി എസ് നിവാസിൽ ഷാജി– ഫാത്തിമ ദമ്പതികളുടെ മകൻ ഷാഫിയെ മനോജ് മർദിച്ചത്.മർദനത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.